ആലപ്പുഴ: ലോക വനിതാദിനത്തിൽ കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി സ്വയം പ്രതിരോധ ക്ലാസ് സംഘടിപ്പിക്കും.പൊലീസിന്റെ വനിതാ കമാന്റോകൾ നയിക്കുന്ന ക്ലാസ് ബീച്ചിന് സമീപമുള്ള ചില്ല ആർട്ട് കഫേയിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്യും. കോർവ്വ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ് സ്വാഗതം പറയും.ജില്ലയിലെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വനിതകൾക്ക് പരിശീലനം നൽകുമെന്നും തുടർന്ന് 15 സോൺ തലത്തിലും സ്വയം പ്രതിരോധ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി സൗമ്യ രാജ് പറഞ്ഞു.