
ചേർത്തല: കുരുന്നുകളുടെ കൂട്ടുകാരിയായ കവിത ടീച്ചർക്ക് ജില്ലയിലെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് ലഭിച്ചു. ചേർത്തല പട്ടണക്കാട് പൊന്നാംവെളി 144-ാം നമ്പർ അംഗൻവാടിയിലെ വർക്കറാണ് കവിത. മികച്ച അങ്കണവാടി ഹെൽപ്പറായി ഇതേ അങ്കണവാടിയിലെ കെ.ടി.ലതയേയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ചേർത്തലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന അങ്കണവാടികളിൽ ഒന്നാണിത്. ചേർത്തല നഗരത്തിൽ നികർത്തിൽ വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ കാർത്തികേയന്റേയും ആനന്ദവല്ലിയുടേയും മകളാണ് കവിത. പൊന്നാംവെളി നന്ദനത്തിൽ എം.ബാബുവിന്റെ ഭാര്യയാണ്. അമൽ ബാബു,അരവിന്ദ് ബാബു എന്നിവർ മക്കളാണ്.