
കുട്ടനാട് : ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ്ജ് ഫൊറോന പള്ളി തിരുനാളിന് മുന്നോടിയായി നടന്ന അവലോകനയോഗം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ അദ്ധ്യക്ഷനായി തോമസ് കെ.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പള്ളിവികാരി ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ ആമുഖ പ്രഭാഷണവും ജനറൽ കൺവീനർ ബിനോയ് മാത്യു ഉക്കപ്പാടിൽ വിഷയാവതരണവും നിർവഹിച്ചു. തഹസിൽദാർ പി.വി.ജയേഷ്, എടത്വാ സി.ഐ മിഥുൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിനു ഐസക് രാജുതുടങ്ങിയവർ പങ്കെടുത്തു.
ഏപ്രിൽ 27ന് കൊടിയേറി മെയ് 14ന് എട്ടാമിടത്തോടെ സമാപിക്കുന്ന പെരുന്നാളിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ചർച്ച ചെയ്തത്.