അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാതയോരത്തെ മാനവീയം വേദിയിൽ തണ്ണീർപന്തൽ തുടങ്ങി. കടുത്ത വേനലിൽ യാത്രക്കാർക്കും നാട്ടുകാർക്കും തെല്ലൊരാശ്വാസമായാണ് ഇത്തവണയും തണ്ണീർപന്തൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദ്ദീൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എഫ്.സെലീന മോൾ, വാർഡ് അംഗങ്ങളായ എം.പി.ബിജു,അമ്പിളി ഷിബു, എ.എ.അലക്സ്, ഒ.കെ.മോഹനൻ, ഉഷാ അഗസ്റ്റിൻ, സുമ ജയകുമാർ, കവിതാ ശരവണൻ, സന്ധ്യാ ശ്രീജൻ, സി.ഡി.എസ് ചെയർപേഴ്സൺ രേണുക ദിനേശൻ എന്നിവർ പങ്കെടുത്തു.