കുട്ടനാട്:എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ 1825-ാം നമ്പർ തെക്കേകരഒന്നാങ്കര ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം മീനപ്പൂയ മഹോത്സവം 14 ന് തുടങ്ങി 20 ന് സമാപിക്കുമെന്ന് പ്രസിഡന്റ് പി.ഡി.ഉണ്ണി പുപ്പളളിക്കുന്നം ,സെക്രട്ടറി സി.ജി.ഹരിദാസ് എന്നിവർ അറിയിച്ചു. 14ന് പുലർച്ചെ രാവിലെ 10ന് കൊടിയേറ്റിന് ക്ഷേത്രം തന്ത്രി സുജിത്ത് ,മേൽശാന്തി സൂര്യനാരായണൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 15ന് രാവിലെ 8ന് പൊങ്കാല, വൈകിട്ട് 7ന് കലാപരിപാടികൾ. 16ന് വൈകിട്ട് 5.30ന് ദേശതാലപ്പൊലി. 17ന് വൈകിട്ട് 5.30ന് ദേശതാലപ്പൊലി , 7ന് കരോക്കേ ഗാനമേള. തുടർന്ന് വിവിധ കലാപരിപാടികൾ. 18 ന് വൈകിട്ട് ദേശതാലപ്പൊലി വരവ്. 19ന് വൈകിട്ട് 8ന് പള്ളിവേട്ട . 20ന് വൈകിട്ട് 6.30 ന് ആറാട്ട്.