
മുഹമ്മ : മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കാവടി വരവ്, ആകാശവർണ്ണ കാഴ്ചകൾ, തിരുവാതിര, പുഷ്പാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ അഞ്ചിന് കൊടിയേറി 14 ന് ആറാട്ടോടെ സമാപിയ്ക്കും. വിഷു ആഘോഷത്തിന്റെ മുന്നൊരുക്കമായി നടത്തുന്ന ചടങ്ങുകളുടെ ഉദ്ഘാടനം ആനന്ദവല്ലി പത്മസേനൻ അജേഷ് ഭവനം നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് വി.എൻ മനോഹരൻ ,വൈസ് പ്രസിഡന്റ് വി.ടി.കുഞ്ഞുമോൻ, സെക്രട്ടറി കെ.ആർ പ്രതാപൻ ,ജോ.സെക്രട്ടറി പി.വി ഉദയൻ , ട്രഷറർ കെ.എസ്.കുശലകുമാർ , ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി എന്നിവർ സംസാരിച്ചു.