
ചേർത്തല: പത്മജ വേണുഗോപാൽ ബി.ജെ.പി യിൽ ചേർന്നത് കൊണ്ട് അംഗത്വ ഫീസ് ലഭിക്കുമെന്നതല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണ്. പിതാവ് കരുണാകരനും പാർട്ടി വിട്ടു പോയിട്ടുണ്ടല്ലോ.മരിക്കുന്നത് വരെ സ്ഥാനം വേണമെന്ന പിടിവാശി എന്തിനാണ്. ഒത്തിരി അവസരങ്ങൾ കിട്ടിയതല്ലേ. കാലഹരണപ്പെട്ടവർ മാറി കൊടുക്കണം. പുതിയ തലമുറ കടന്ന് വരണം. കെ.മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കൈയായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.