
അമ്പലപ്പുഴ :ചെമ്പകശ്ശേരി നഗർ റെസിഡന്റ്സ് അസോസിയേഷൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു. മുൻ ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വനിതാവേദി വൈസ് പ്രസിഡന്റ് വള്ളി അമ്മാൾ അദ്ധ്യക്ഷയായി. സ്ത്രീകളുടെ ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് പുറക്കാട് ആയുഷ് ഗ്രാമം മെഡിക്കൽ ഓഫീസർ ഡോ.ഷംനയും യോഗ ക്ലാസ് കരുമാടി ഗവ.ആയുർവേദ ആശുപത്രി യോഗ പരിശീലക ലക്ഷ്മി സജുവും നടത്തി. ഗ്രാമപഞ്ചായത്തംഗം പി. ജയലളിത, അസോ. രക്ഷാധികാരി പി.എസ് ദേവരാജ്, വൈസ് പ്രസിഡന്റ് എസ്. ശ്രീകുമാർ , സെക്രട്ടറി ശ്യാംകുമാർ, ഡോ. സ്നേഹ തുടങ്ങിയവർ സംസാരിച്ചു. വനിതാവേദി സെക്രട്ടറി എസ്.അഞ്ജു സ്വാഗതം പറഞ്ഞു.