ambala

അമ്പലപ്പുഴ: സ്കൂളിൽ പോകാൻ വിദ്യാർത്ഥിക്ക് സൈക്കിൾ നൽകി സാമൂഹ്യ പ്രവർത്തക നെർഗീസ് ബീഗം. അഡോറ എന്ന സംഘടനയെ നയിക്കുന്ന നർഗീസ് ബീഗമാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. കാക്കാഴം കിഴക്ക് വാടക വീട്ടിൽ കഴിയുന്ന നീർക്കുന്നം എസ്.ഡി.വി ഗവ.യു .പി സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ളാസ് വിദ്യാർത്ഥി ഏറെ ബുദ്ധിമുട്ടിയാണ് സ്കൂളിലെത്തിയിരുന്നത്. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് യു. ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ യു.എം.കബീർ, യൂത്ത്കെയർ ജില്ലാ കോ- ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി എന്നിവർക്കൊപ്പമാണ് സൈക്കിൾ കൈമാറിയത്.