ഹരിപ്പാട്: അരനാഴിക ശ്രീ മഹാകാളി ക്ഷേത്രത്തിൽ രേവതി മഹോത്സവം 11, 12 നും നടക്കും. 11 ന് രാവിലെ മൃത്യുഞ്ജയഹോമം, വൈകിട്ട് 4 ന് ജീവത ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷ പനച്ചമൂട് ശ്രീദുർഗ്ഗാദേവീ ക്ഷേത്രം മാങ്കാംകുളങ്ങര ശ്രീ ദേവീക്ഷേത്രം പട്ടശ്ശേരിൽ ശ്രീദേവീ ക്ഷേത്രം അരനാഴിക ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ എത്തും. തുടർന്ന് 4.30ന് ക്ഷേത്ര മേൽശാന്തി രാജേഷ് ചിങ്ങോലി ജീവത സമർപ്പണ കർമ്മം നിർവ്വഹിക്കും.രാത്രി 7 ന് തിരുവാതിര, കൈകൊട്ടിക്കളി. 12ന് രാവിലെ 7ന് പൊങ്കാല, ഭദ്രദീപ പ്രകാശനം ക്ഷേത്ര മേൽശാന്തി രാജേഷ് ചിങ്ങോലി നിർവഹിക്കും.7.30 ന് കലശപൂജ. 10 ന് പ്രസാദ വിതരണം.11 ന് സർപ്പം പാട്ട്, നൂറും, പാലും.വൈകിട്ട് 6.30ന് സേവ, രാത്രി 7 ന് പുഷ്പാഭിഷേകം,7.15ന് തിരുവാതിര,8 ന് കോലം വരവ്,കളത്തിൽ എഴുന്നള്ളത്ത്,10 ന് തിരുവാതിര.