loka-vanitha-dinam

മാന്നാർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വനിതാദിനാഘോഷം നടന്നു. മുതിർന്ന വനിതാ അംഗം ഷേർലി സാമുവലിനെ യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാർ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം സാനു ഭാസ്കർ, മേഖലാസെക്രട്ടറി രാജേഷ് രാജ് വിഷൻ, മേഖലാ ട്രഷറർ സാമുവൽ പി.ജെ, യൂണിറ്റ് സെക്രട്ടറി സാമു ഭാസ്കർ, മേഖലാ വനിതാ -കോർഡിനേറ്റർ ശുഭ.എസ്, യൂണിറ്റ് ട്രഷറർ മഹേഷ്‌.എം, ജോർജ് ഫിലിപ്പ്, ജിതേഷ് ചെന്നിത്തല എന്നിവർ പങ്കെടുത്തു.