dd

ആലപ്പുഴ:ലോക വനിതാദിനത്തോടനുബന്ധിച്ച് ചേർത്തല ടൗൺ റോട്ടറി ക്ലബ് ഡോക്ടർമാരെ ആദരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.സുജ അലോഷ്യസ്, ചേർത്തല ഹോമിയോ ആശുപത്രിയിലെ സുപ്രണ്ട് ഡോ.പി.എസ്.ജൂമൈലത്,ചേർത്തല ആയൂർവേദ ആശുപത്രിയിലെ സി.എം.ഒ ഡോ.ഇന്ദു എന്നിവരെയാണ് ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ലാൽജി ആദരിച്ചത്. ചടങ്ങിൽ സെക്രട്ടറി ബസന്ത് റോയി,ട്രഷറർ തങ്കച്ചൻ ടി.കടവൻ, ഡോ.അനിൽ വിൻസന്റ് , എൻ.ജി.നായർ, അലീന റോയി എന്നിവർ പങ്കെടുത്തു.