
മാവേലിക്കര:എസ്.എൻ.ഡി.പി യോഗം 2990-ാം നമ്പർ കണ്ണനാകുഴി ശാഖയുടെ പ്രതിഷ്ഠ വാർഷികവും പുതിയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെയും സേവാപ്പന്തലിന്റെയും ഉദ്ഘാടനവും ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം നിർവഹിച്ചു.ശാഖയോഗം പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവിനർ ബി.സത്യപാൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖയോഗം സെക്രട്ടറി ചടങ്ങിൽ ബൈജു കലാശാല, തൻസീർ കണ്ണനാകുഴി, ഇ.ബ്രാഹിംകുട്ടി,രൺജിത് രവി, വി.ചന്ദ്രബോസ്, ആർ. രാജേഷ്, എസ്. അനിൽ രാജ്, ഡി.തമ്പാൻ, രേഖ സുരേഷ്, ഷീല സോമൻ, ആതിര പ്രസാദ്, സൂര്യ സുനിൽ, ആശ ഷാജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വള്ളികുന്നം രാമചന്ദ്രന്റെ പ്രഭാഷണവും കുട്ടികളുടെ കലാ പരിപാടികളും തിരുവാതിരയും നടന്നു. ആർ. പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.ശശി നന്ദിയും പറഞ്ഞു.