
ഹരിപ്പാട്: അക്കോക്ക് ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഹരിപ്പാട് ഗവ .ഹോസ്പിറ്റലിൽ സർജിക്കൽ വാർഡിൽ സമർപ്പിച്ച വായന അലമാരയിലേക്ക് ലോക പുസ്തകദിനത്തിൽ പുസ്തകങ്ങൾ സമർപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അബി ഹരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് സുനിൽ ശിവൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി.മണ്ഡലം പ്രസിഡന്റ് ജഗേഷ് ബി.ജി സ്വാഗതം പറഞ്ഞു. നിർദ്ധനരായ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് ജില്ലാ പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള വിതരണം ചെയ്തു. ആശുപത്രി സെക്രട്ടറി ഹാരിസ്,മണ്ഡലം രക്ഷാധികാരി ജോർജ് വെങ്ങാലി,ജില്ലാ ഭാരവാഹികളായ സുന്ദരൻ പ്രഭാകർ, ബെനീല സതീഷ്,ലതികാ നായർ,ശ്രീദേവി,ലേഖ സുഭാഷ്,ശ്രീവിദ്യ എന്നിവർ സംസാരിച്ചു.