tyh

ഹരിപ്പാട് :അഭയ കേന്ദ്രത്തിലെ അന്തേവാസികളുടെ ഒഴിവ് സമയങ്ങൾ ഇനി എൻ വലപ്പ് കവർ നിർമ്മാണത്തിന് മാറ്റി വയ്ക്കും. ഗാന്ധിഭവൻ സ്നേഹവീട് അന്തേവാസികളാണ് കവർ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എട്ടോളം പേരാണ് സന്നദ്ധരായി വന്നത്. 95 വയസുകാരി ജാനകിയമ്മയുടെ നേതൃത്വത്തിൽ ചിത്രാദേവി, അജയകുമാർ ,രാമചന്ദ്രൻ, ഗോപാലൻ, ബാലാമണിയമ്മ, റാവുണ്ണി, സുലോചന എന്നിവരാണ് കവർ നിർമ്മാണത്തിൽ ഉള്ളത്. ഡയറക്ടർ മുഹമ്മദ്‌ ഷെമീർ പേപ്പറും പശയും നിർമ്മാണവും കാണിച്ചു നൽകി അത് കണ്ട് എല്ലാവരും അത് ഏറ്റെടുത്തു. കവറൊന്നിന് 25 പൈസകൂലിയായി ലഭിക്കും.