മാവേലിക്കര :എസ്.എൻ.ഡി.പി യോഗം 1752-ാം നമ്പർ വടക്കേ മാങ്കുഴി ശാഖയുടെ ഒന്നാമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ വാർഷികം 10, 11 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.ബി.മോഹൻ കുമാർ,വൈസ് പ്രസിഡന്റ് എസ്.സുനിൽ, സെക്രട്ടറി എസ് .ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.10 ന് കൊടിക്കൂറ സമർപ്പണ ഘോഷയാത്ര. 11 ന് ക്ഷേത്രം തന്ത്രി സുജിത്ത് തന്ത്രിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം.
രാവിലെ 7ന് ശാഖാ യോഗം പ്രസിഡന്റ് കെ.ബി.മോഹൻ കുമാർ പതാക ഉയർത്തും.തുടർന്ന് മഹാ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി ശാരദാദേവിക്ക് കലശാഭിഷേകം, വൈകിട്ട് 3.30ന്, രാത്രി 8.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ,തിരുവാതിര.