
ഹരിപ്പാട്: ലോക വനിതാദിനാചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാഗങ്ങളുടെ തൈറോയ്ഡ്, കൊളസ്ട്രോൾ, ഷുഗർ, ബി. പി എന്നിവ സൗജന്യമായി പരിശോധിച്ചു. കരുവാറ്റ എസ്.വി.ആയുർവേദിക് മെഡിക്കൽ സെന്റർ, ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ക്ലിനിക് എന്നിവയുടെ നേതൃത്തിൽ നടന്ന് ക്യാമ്പ് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ മനു ഉദ്ഘാടനം ചെയ്തു.
ബ്രെസ്റ്റ് ക്യാൻസർനെക്കുറിച്ച് ഡോ.എസ്. പ്രസന്നൻ ബോധവത്കരണം ക്ളാസ് നടത്തി.