അരൂർ:അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ ഏഴാംപൂജ ഇന്ന് നടക്കും. വൈകിട്ട് 7.30ന് ദീപാരാധന,തുടർന്ന് നാട്ടുതാലപ്പൊലികളുടെയും വഴിപാട് താലങ്ങളുടെയും വരവ്. രാത്രി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നാല് ഗരുഡ വാഹനങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.