photo

ചേർത്തല:വേളോർവട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്ന മഹാശിവരാത്രി സംഗീതോത്സവം സിനിമാതാരം നിഷാസാരംഗ് ഉദ്ഘാടനം ചെയ്തു. സംഗീതോത്സവത്തിൽ നിരവധി കലാകാരൻമാർ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,വൈസ് പ്രസിഡന്റ് ജി.കെ അജിത്, സെക്രട്ടറി സി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10 ന് നാരായണീയ പാരായണം,വൈകിട്ട് 4 ന് കാഴ്ചശ്രീബലി സ്‌പെഷ്യൽ പഞ്ചാരിമേളം, 6 ന് തിരുവാതിര,7.30 ന് കഥാപ്രസംഗം,11 ന് പള്ളിവേട്ട. നാളെ ആറാട്ട് മഹോത്സവത്തോടെ ഉത്സവം സമാപിക്കും.