
ആലപ്പുഴ : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ജില്ലാകേന്ദ്രത്തിലെ മഹാശിവരാത്രി സമ്മേളനം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജയോഗിനി ബ്രഹ്മകുമാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അരവിന്ദാക്ഷൻ, സുമ, ബ്രഹ്മാകുമാർ അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശോഭാസുരേന്ദ്രൻ ശിവ പതാക ഉയർത്തി. ആലപ്പുഴയിൽ നിന്നുള്ള ശിവസന്ദേശ വാഹന യാത്ര കായംകുളത്ത് സമാപിച്ചു.