photo

ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം 270-ാം നമ്പർ പേരൂർകാരാഴ്മ ശാഖയിലെ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനാഘോഷം നടന്നു. ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് അഡ്വ.പീയൂഷ്‌ ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. ശാഖാ യോഗം സെക്രട്ടറി രാജേഷ് ബാബു, താമരക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ജ്യോതിഷ്, വനിതാ സംഘം സെക്രട്ടറി സിനി രമണൻ, വൈസ് പ്രസിഡന്റ് രമ പ്രകാശ്, ജെ.വിദ്യാധരൻ, പ്രഭാകരൻ, ഈശ്വരിയമ്മ സോമൻ, വസന്ത സോമൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന അമ്മമാരെയും സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെയും ആദരിച്ചു.