ആലപ്പുഴ: ഗവ.ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിലേക്ക് ( 2ഒഴിവ് ) ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇന്ത്യൻ മിലിറ്ററി സർവീസിൽ നിന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെ.സി.ഒ) റാങ്കിൽ വിരമിച്ചവർ പ്രായപരിധി: 30 - 50. ഇവരുടെ അഭാവത്തില്‍ 55 വയസുകാരെയും പരിഗണിക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 20 വൈകുന്നേരം 5ന് മുമ്പ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ അപേക്ഷ നൽകണം.