arr

അരൂർ: അരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിനോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കടുത്ത അവഗണനയ്ക്കെതിരെ ക്ഷേത്ര നടയിൽ ഭക്തജനങ്ങൾ ചേർന്ന് നാമജപ യജ്ഞം നടത്തി. ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചു വിട്ടതിലും ഈ മാസം 18 മുതൽ നടക്കേണ്ട ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാത്തതിലും പ്രതിഷേധിച്ചാണ് നാമജപം നടത്തിയത്. അഡ്വ.എൻ.രതീഷ്, കെ.എൻ.സുരേഷ് കുമാർ, ആർ.കെ.രാധാകൃഷ്ണൻ, മുരളീധരൻനായർ, ലതാ അശോകൻ,എ.എസ്. രാധാകൃഷ്ണൻ ,കെ.ആർ.രാജീവ് എന്നിവർ നേതൃത്വം നൽകി.