ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ പുനർനിർമ്മിച്ച ശ്രീവേലിപാതയുടെയും സി.സി.ടിവിയുടെയും സമർപ്പണവും പൂമൂടലും, കലശാഭിഷേഘവും ഇന്ന് രാവിലെ 10 മുതൽ നടക്കും. രാവിലെ 10ന് കലശ പൂജകൾ, വൈകിട്ട് 6ന് നടക്കുന്ന സമർപ്പണ സമ്മേളനം തിരുവിതാംക്കൂർ ദേവസ്വം ബോർഡ് മെബർ അഡ്വ.എ.അജികുമാർ നിർവഹിക്കും.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മഹീഷ്മലരിമേൽ അദ്ധ്യക്ഷനാകും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവര് മുഖ്യകാർമ്മികത്വം വഹിക്കും.