ആലപ്പുഴ: പൂങ്കാവ് പള്ളിയിലെ വിശുദ്ധവാരാചരണ തീത്ഥാടനത്തിന്റെ സുരക്ഷയ്ക്കായി 300 പൊലീസുകാരെ വിന്യസിക്കും. പി.പി. ചിത്തരഞ്ജന്‍ എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 24 മുതൽ 31 വരെയാണ് തീർഥാടനം. വാരാചരണം പ്രമാണിച്ച് കുടിവെള്ള ലഭ്യത, ആംബുലൻസ് സൗകര്യം,വാഹനങ്ങളുടെ ക്രമീകരണം, വഴി വിളക്കുകൾ, ഗതാഗത നിയന്ത്രണം തുടങ്ങിയവ ഉറപ്പാക്കണമെന്ന് എം.എൽ.എ. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ എസ്.സന്തോഷ്‌ കുമാർ, ഫാ.സേവിയർ ജിബിൻ, ഫാ. ജോസഫ് ബെനറ്റ്, അമ്പലപ്പുഴ തഹസിൽദാർ ബീന എസ്. ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.