tur

തുറവൂർ: തുറവൂർ താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി അദ്ധ്യക്ഷയായി. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം ലത ശശിധരൻ,പഞ്ചായത്തംഗം ബി.ശ്രീദേവി, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആർ.റൂബി, സ്റ്റാഫ് സെക്രട്ടറി എ.ജെ.ജൂലിയാന, ഡോ.സുഫൈറ എന്നിവർ സംസാരിച്ചു.