
ആലപ്പുഴ: സ്കൂട്ടറിൽ സഞ്ചരിച്ചയാളെ കാറിൽ പിന്തുടർന്ന് അക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ജില്ലാകോടതി വാർഡിൽ തറയിൽ പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26), ബീച്ച് വാർഡിൽ നെടുംപറമ്പിൽ വീട്ടിൽ ഷിജു( ഉണ്ണി -26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ16നാണ് സംഭവം.
സ്‌കൂട്ടർ യാത്രക്കാരനായ തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി റൂട്ടിൽ ഓടുന്ന ഉമ്മുറസൂൽ ബസിന്റെ ഉടമയുമായ സനലിനെയാണ് ഇവർ പിന്തുടർന്ന് ആക്രമിച്ചത്. മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസ്, പ്രിൻസിപ്പൽ എസ്.ഐ അരുൺ ദേവ്, എ.എസ്.ഐ നിഷമോൾ, എസ്.സി.പി .ഒ ഉല്ലാസ്, സി.പി.ഒ വിഷ്ണു, സി.പി.ഒ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.