
മുഹമ്മ : കലവൂർ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ അംഗം അഡ്വ.ആർ.റിയാസ് നിർദേശിച്ച 50 ലക്ഷത്തോളം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ആർ.റിയാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവ് , പി.റ്റി.എ പ്രസിഡന്റ് വി.വി.മോഹൻദാസ്, എസ് .എം.സി ചെയർമാൻ പി.വിനീതൻ, പി.ടി.എ അംഗങ്ങളായ സജീവ് ,മജീദ് എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത നന്ദി പറഞ്ഞു.