
മാന്നാർ : കനത്ത വേനൽ ചൂടിൽ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് എത്തിയ ഭക്തർക്കും കാണാനെത്തിയവർക്കും മുസ്ലിം ലീഗിന്റെ ശീതള പാനീയ വിതരണം ആശ്വാസമായി. മാന്നാർ മാർക്കറ്റ് ജംഗ്ഷനിൽ മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ശീതള പാനീയ വിതരണം. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന എതിരേൽപ്പിൽ പങ്കെടുക്കുവാനും ദർശിക്കാനുമായി ആയിരങ്ങളാണ് എത്തിയത്. മുസ്ലിംലീഗ് നേതാക്കളായ കെ.എ സലാം, ഷൈന നവാസ്, ഷാജി കുരട്ടിക്കാട്, എൻ.എ സുബൈർ, കെ.എ ലത്തീഫ്, ഹാഷിം കാട്ടിൽ, ഹാരീസ് മാന്നാർ, ഹക്കിം മാന്നാർ, മുജീബ് കുന്നേൽ, സൈഫുദ്ദീൻ, താജുദീൻ കുട്ടി, റഫീഖ് കുന്നേൽ, എ.എ കെലാം, ഷാനവാസ്, നവാസ് ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.