
മുഹമ്മ: ആലപ്പുഴ വഴിച്ചേരി എം.എം എ യു.പി സ്കൂൾ 56-ാമത് വാർഷികം 'തിളക്കം 2024' ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എ.ഷാനവാസ് അധ്യക്ഷത വഹിച്ചു. എച്ച്.എം ഇൻ ചാർജ് എം.ആർ. സജിത സ്വാഗതവും സീജ. കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ ടി.എ. മുസ്‌ന ഖദീജ സന്ദേശം നൽകി. വാർഡ് കൗൺസിലർ കെ.എസ്. ജയൻ, പി.ടി. എ. പ്രസിഡന്റ് റിയാസ് പനവേലിൽ,മാതൃ പി.ടി.എ പ്രസിഡന്റ് റിനു തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന റോളർ സ്കേറ്റിംഗ് സ്വർണ മെഡൽ ജേതാവ് ഇബ്രാഹിം ബാദുഷ, ചിത്രകാരൻ സുൽഫിക്കർ ഭൂട്ടോ, കുമാരി അഞ്ജന എന്നിവരെ അനുമോദിച്ചു.