
മുഹമ്മ: ഇന്ത്യയുടെ വീണ്ടെടുപ്പിനായി എല്ലാവരും പ്രവർത്തിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം സഫർ കയാൽ പറയുന്നു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്നവർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തഴവ അബ്ദുൾ സലാം മൗലവി അൽഖാസിമി പ്രാർത്ഥന നിർവഹിച്ചു. ടി.എ. അലിക്കുഞ്ഞ് ആശാൻ സ്വാഗതവും മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി എൻ.പി. ഷാജഹാൻ ക്ലാസ് നയിച്ചു. ഹസൻ ദാരിമി, പി.എ. ഷിഹാബുദ്ദീൻ മുസ്‌ലിയാർ, നിഷാദ് പന്ത്രണ്ടിൽ, ജമാൽ പള്ളാത്തുരുത്തി, ഹജ്ജ് ജില്ലാ ഫീൽഡ് ഓർഗനൈസർമാരായ എ.എം. നജീം, എ.എ. ഷംസുദീൻ, തുടങ്ങിയവർ സംസാരിച്ചു.