
മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ വിദ്യാഭ്യാസ ധന സഹായം, എൻഡോവ്‌മെന്റ്, മെറിറ്റ് സ്കോളർഷിപ്പ് വിതരണവും കലാ-കായിക വിദ്യാഭ്യാസ സേവന മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും ആദരിക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുനിൽ ചന്ദ്രൻ, എസ്.ചന്ദ്രശേഖരൻ പിള്ള, മധു ചുനക്കര, അഡ്വ.കെ.ജി.സുരേഷ്, സദാശിവൻ പിള്ള, പി.സേതുമോഹനൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, ശശിധരൻ പിള്ള, രാജേഷ് പൊന്നേഴ, രാജീവ്.ജെ, ശ്രീകണ്ഠൻ പിള്ള, എൻ.എസ്.എസ് പ്രതിനിധിസഭാ അംഗങ്ങളായ കെ.ജി.മഹാദേവൻ, ചേലക്കാട്ട് ജി.രാധാകൃഷ്ണൻ, സതീഷ് ചെന്നിത്തല, എൻ.എസ്.എസ് ഇൻസ്പെക്ടർ കെ.എസ്.ശ്രീകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ് എന്നിവർ സംസാരിച്ചു.