
മുഹമ്മ: സിദ്ധാർത്ഥിനു നീതി തേടി നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് ഐക്യദാർഢ്യം അറിയിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവൂരിൽ പ്രകടനവും ഐക്യദാർഢ്യ ജ്വാലയും സമ്മേളനവും സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ.ജെ.പുതിയപറമ്പിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ആലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ പി.തമ്പി ഉദ്ഘാടനം ചെയ്തു.
ആഷിഖ് ആശാൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.നിസാർ മുഖ്യപ്രഭാഷണം നടത്തി.