മുഹമ്മ: മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ നടന്ന വിശേഷാൽ ചടങ്ങുകളിൽ വൻ ഭക്തജനതിരക്ക് പ്രമുഖ ശിവക്ഷേത്രങ്ങളായ മാരാരിക്കുളം മഹാദേവ ക്ഷേത്രം, തണ്ണീർമുക്കം ചാലിനാരായണപുരം ക്ഷേത്രം, എന്നിവിടങ്ങളിലും കാവുങ്കൽ ദേവി ക്ഷേത്രം,കൈതത്തിൽ ഘണ്ടാകർണ്ണ ക്ഷേത്രം, ചാലി നാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം, എസ്.എൽ പുരം തയ്യിൽ ശക്തിപുരം ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകളിൽ ജനസഹസങ്ങൾ പങ്കെടുത്തു. കാവുങ്കൽ ദേവീക്ഷേത്രത്തിൽ രാവിലെ നടന്ന മഹാശൈശ്യം വഴിപാടിന് ക്ഷേത്രം തന്ത്രി കാശാങ്കോട്ടു മന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്യംവഹിച്ചു.101നാളികേരം, 101 നാഴി അരി മറ്റ് ദ്രവ്യങ്ങൾ എന്നിവ ചേർത്താണ് ശൈശ്യം നേദ്യം തയ്യാറക്കുന്നത്. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ധാര, മൃത്യുഞ്ജയ മന്ത്രാർച്ചന, അഘോര മന്ത്രാർച്ചന എന്നിവയും നടന്നു. പ്രസിഡന്റ് വി.സി. വിശ്വമോഹൻ , സെക്രട്ടറി സി.പി.ശിവപ്രസാദ്, മാനേജർമാരായ കെ.പി.ഉണ്ണികൃഷ്ണൻ, കെ. എസ്. രാജേഷ് എന്നിവർ നേതൃത്വം നൽകി.