sh

ആലപ്പുഴ: ലോക വനിതാദിനത്തോടനുബന്ധിച്ച് ആലപ്പുഴ കെ.പി.എസ് സബ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വനിത അദ്ധ്യാപക കൂട്ടായ്മ അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അദ്ധ്യാപികമാരെ ചടങ്ങിൽ അനുമോദിച്ചു. കെ.സി.ലത, റെജി ബോസ്‌ക്കോ, പ്രിറ്റി തോമസ്, ബിനോയ് വർഗ്ഗീസ്, പി.ജി.ജോൺ ബ്രിട്ടോ എന്നിവർ വനിതാദിന സന്ദേശം നൽകി.