മുഹമ്മ: വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷ സ്നേഹം വളർത്തുന്നതിന് തമ്പകച്ചുവട് ഗവ.യു.പി സ്കൂളിൽ 'സുരീലി ഉത്സവ് ' സംഘടിപ്പിച്ചു. ചേർത്തല ബി.ആർ.സി ട്രെയിനർ സംഗീത ഉദ്ഘാടനം ചെയ്തു. യു.പി വിഭാഗം കുട്ടികളുടെ ഹിന്ദി ഗാനങ്ങളുടെ നൃത്താവിഷ്കാരം,ആലാപനം എന്നിവ നടന്നു. ഹിന്ദി അദ്ധ്യാപകരായ മോഹന, നജീന എന്നിവർ നേതൃത്വം നൽകി. പ്രഥമാദ്ധ്യാപിക എം. ഉഷാകുമാരി സ്വാഗതവും ആർ.വിദ്യ നന്ദിയും പറഞ്ഞു.