
അമ്പലപ്പുഴ: കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്, കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിൽ ചുവരെഴുത്ത്. പതിനഞ്ചുവർഷം പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗമായിരുന്ന കെ.എഫ്.തോബിയാസാണ് തന്റെ പ്രിയ നേതാവിന് വേണ്ടി
പുന്നപ്ര തെക്ക് പഞ്ചായത്ത് സമരഭൂമിയിലെ മത്സ്യബന്ധന വള്ളത്തിൽ ചുവരെഴുതിയത്. പുന്നപ്ര സ്വദേശി ബോബന്റെ ഉടമസ്ഥതയിലുള്ള ആന വള്ളത്തിലാണ് പ്രചാരണം. തോബിയാസ് ഉൾപ്പടെ എട്ട് തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന വള്ളമാണിത്. ഇവർക്കെല്ലാം കെ.സി.വേണുഗോപാലിനെ വലിയ ഇഷ്ടമാണെന്ന് മത്സ്യത്തൊഴിലാളി ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ തോബിയാസ് പറയുന്നു.