
അമ്പലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ക്ഷേത്രക്കുളം സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളമാണ് നാടിന് സമർപ്പിച്ചത്. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. 36.55 ലക്ഷം രൂപചെലവിട്ടായിരുന്നു നവീകരണം. ക്ഷേത്രാങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജാ രതീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ലേഖ പ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം വി.ആർ.അശോകൻ, പഞ്ചായത്തംഗങ്ങളായ റസിയ ബീവി, യു.എം. കബീർ, ആശാസുരാജ്, അനിത സതീഷ്, സുനിത പ്രദീപ്, ബി.ഡി.ഒ ഹമീദ് കുട്ടി ആശാൻ, അസി.ബി.ഡി.ഒ ഗോപൻ, പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, അസി.സെക്രട്ടറി പത്മകുമാർ, അക്രഡിറ്റ് എൻജിനിയർ ദർശന ശ്യാം, അസി. എൻജിനിയർ അശ്വതി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അഡ്വ.ബി.സുരേഷ്, ബി. അൻസാരി, ഇ.കെ.ജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് സ്വാഗതം പറഞ്ഞു.