
തുറവൂർ : അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പട്ടണക്കാട് മേഖലാ കമ്മിറ്റിയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തറമൂട് ജംഗ്ഷനിലെ എസ്.എൻ.ഡി.പി യോഗം 747-ാം നമ്പർ ശാഖാഹാളിലാണ് ക്യാമ്പ്. ലാബ് സൗകര്യവുമുണ്ടാകും. മാരിടൈം ബോർഡ് മെമ്പർ അഡ്വ.എൻ.പി.ഷിബു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, പഞ്ചായത്തംഗം സുജിതാ ദിലീപ്, സി.എം.അബ്ദുൾ സലാം എന്നിവർ സംസാരിക്കും. ജിതിൻ ജോസഫ്,കെ എൻ.തമ്പി നാരായണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.