
അമ്പലപ്പുഴ: കാക്കഴം ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള ഖാദിരിയ്യ ജുമാ മസ്ജിദ് ആൻഡ് മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസകെട്ടിടത്തിന്റെ ശിലാസ്ഥാപനം സയ്യിദ് അബ്ദുല്ല തങ്ങൾ ഹൈദ്രോസി നിർവഹിച്ചു. ജുമാ മസ്ജിദ് പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു.ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് എ.നൗഫൽ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കാക്കാഴം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ മാവുങ്കൽ,ജനറൽ സെക്രട്ടറി ഷുക്കൂർ മുഹമ്മദ്, ട്രഷറർ നൗഷാദ് സീതുപാറലിൽ, ഖാദിരിയ്യ ജുമാമസ്ജിദ് ട്രഷറർ കോയ, സെക്രട്ടറിമാരായ മുഹമ്മദ് അൻസാരി, ഷമീർ അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.