photo

ചേർത്തല: ആലപ്പി സൗത്ത് ലയൺസ് ക്ലബും കേരള സബർമതി സാംസ്‌കാരിക വേദിയും സംയുക്തമായി ആലപ്പുഴയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി വനിതാദിനാഘോഷവും ആദരവും സംഘടിപ്പിച്ചു. ആലപ്പി സൗത്ത് ലയൺസ് ക്ലബ് പ്രസിഡന്റ് ടോം ജോസഫ് ചമ്പക്കുളം അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ മുൻ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. കേരള സബർമതി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം വനിതാദിന സന്ദേശം നൽകി. ആലപ്പുഴ നഗരസഭയിലെ 120തോളം ഹരിത കർമ്മസേനാംഗങ്ങൾക്കായി പാൻ സിനിമാസിൽ 'പ്രേമലൂ ' സിനിമാപ്രദർശനവും നടന്നു. ലയൺസ് അംഗങ്ങളായ ജോസ് എബ്രഹാം,സി.ടി.സലിം,സി.ടി.ടോമി ,രാജു പള്ളിപ്പറമ്പിൽ, ഉത്തമക്കുറുപ്പ് എന്നിവർ സംസാരിച്ചു.