
മുഹമ്മ: മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീ ക്ഷേത്രത്തിൽ വേലപടയണി 12,13 തീയതികളിൽ നടക്കും. 12ന് തെക്കേ ചേരിവാര പള്ളിവേട്ട മഹോത്സവത്തോടനുബന്ധിച്ച് വൈകിട്ട് 3.30 ന് വേലപടയണി തെക്കേ തറമൂട്ടിൽ നിന്ന് ആരംഭിക്കും. 13ന് വടക്കേ ചേരിവാര മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വേല പടയണി വൈകിട്ട് 3.30 ന് വടക്കേ തറമൂട്ടിൽ നിന്ന് ആരംഭിക്കും. ഇന്ന് 10 പകൽ 7ന് ഭാഗവത പാരയണം, ഉത്സവബലി ദർശനം, നൃത്തസന്ധ്യ, കഥാപ്രസംഗം. തിങ്കൾ രാവിലെ 9 ന് നാരായണീയ പാരായണം, വൈകിട്ട് 7 ന് കൈകൊട്ടിക്കളി, 7 .30 ന് വൺമാൻ ഷോ, കരോക്കേഗാനമേള.