
അമ്പലപ്പുഴ: പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ ആരംഭിച്ച സാഹിത്യ പ്രഭാഷണ പരമ്പര സാഹിത്യസാഗരം എച്ച്.സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ പ്രശസ്തിപത്രം നൽകി ആദരിച്ചു. കേരള കലാമണ്ഡലം ഡീൻ ഡോ.പി.വേണുഗോപാൽ അമ്പലപ്പുഴയുടെ സാംസ്ക്കാരിക പൈതൃകം എന്ന വിഷയം ചർച്ച ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, കുഞ്ചൻ നമ്പ്യാർ സ്മാരകം വൈസ് ചെയർമാൻ എ. ഓമനക്കുട്ടൻ ,ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് ജി.വേണുലാൽ , ജോ.സെക്രട്ടറി പി.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.