ആലപ്പുഴ: നഗരസഭ പള്ളാത്തുരുത്തി- തിരുമല വാർഡുകളെ ബന്ധിപ്പിക്കുന്ന ചിറക്കോട് പാലം അഡ്വ.എ.എം.ആരിഫ് എം.പി തുറന്നു കൊടുത്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അമൃത് പദ്ധതിയിൽ 26 ലക്ഷം രൂപ അടങ്കലിലാണ് ചുങ്കം ചിറക്കോട് മസ്ജിദിനു സമീപത്തായി പാലം പൂർത്തിയാക്കിയത്.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർപുന്നക്കൽ കക്ഷിനേതാക്കളായ സലിം മുല്ലാത്ത്, പി.രതീഷ്, പള്ളാത്തുരുത്തി കൗൺസിലർ ബീനരമേശ്, തിരുമല കൗൺസിലർ ശ്വേത എസ്.കുമാർ, പൊതുപ്രവർത്തകരായ അജയ് സുധീന്ദ്രൻ, ജോസ് മാത്യു, അസി.എൻജിനിയർ അലിസ്റ്റർ, അമൃത് അർബൻ പ്ലാനർ ജയശ്രീ, സിറ്റി മിഷൻ മാനേജ്‌മെൻറ് കോ- ഓർഡിനേറ്റർ അജ്‌ന തുടങ്ങിയവർ പങ്കെടുത്തു.