ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിന് പൊതുമരാമത്ത് വകുപ്പ് ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കൈനകരി പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മുട്ടേൽ പാലം - കുപ്പപ്പുറം റോഡിന്റെ ഉദ്ഘാടനം,നെടുമുടി കുപ്പപ്പുറം മുതൽ വേമ്പനാട് കായൽ തീരം വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടനാടിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. എ.സി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകര ഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ഇതിലൂടെ റോഡിന്റെ ഭൂരിഭാഗം മേഖലകളെയും വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ സാധിച്ചതായും മന്ത്രിപറഞ്ഞു.
തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല സജീവ്, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷരായ കെ.എ.പ്രമോദ്, സി.കെ.സദാശിവൻ, എ.എക്‌സ്. ഇ ഗൗരി കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.