
ചേർത്തല: മരുത്തോർവട്ടം ശ്രീ ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി മഹോത്സവത്തിന് (വഴിപാട് കഥകളി) തുടക്കമായി. ഏപ്രിൽ 30 വരെ തുടർച്ചയായി 53 ദിവസങ്ങളിൽ നടക്കുന്ന കഥകളി മഹോത്സവത്തിന്റെ സമാരംഭ സദസിന്റെ ഉദ്ഘാടനം മുൻ കഥകളി കലാകാരനും എൻ.എസ്.എസ് കോളേജ് റിട്ട.പ്രൊഫസറുമായ കെ.എൻ.സുരേന്ദ്രനാഥ വർമ്മ നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് സജികുമാർ,മാനേജർ സജി,സെക്രട്ടറി അജയകുമാർ, കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻനായർ,രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.