ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നിന്നുള്ള കമ്പം, തേനി അന്തർ സംസ്ഥാന ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ ഫ്ലാഗ് ഓഫ് എ.എം.ആരിഫ് എം.പി നിർവഹിച്ചു.

എ.ടി.ഒ അജിത്ത് സംസാരിച്ചു. രാവിലെ 6 മണിക്കുള്ള ആദ്യ ട്രിപ്പ് മുഹമ്മ, തണ്ണീർമുക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, കട്ടപ്പന, പുലിയൻമല വഴി കമ്പംമേട്ടിലെത്തും. ഉച്ചയ്ക്ക് 2ന് കമ്പത്ത് നിന്ന് ആലപ്പുഴയ്ക്കുള്ള ട്രിപ്പ് ചെറുതോണി, തൊടുപുഴ, തൃപ്പൂണിത്തുറ, തോപ്പുംപടി, ചേർത്തല, കഞ്ഞിക്കുഴി വഴിയെത്തും. ഉച്ചയ്ക്ക് 1.30നാണ് ആലപ്പുഴയിൽ നിന്നുള്ള തേനി സർവീസ്. വൈകിട്ട് അഞ്ചിന് തേനിയിൽ നിന്ന് തിരിച്ചും സർവീസ് നടത്തും.