തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 7 നും 7.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി സഹകാർമ്മികനാകും. തുടർന്ന് കൊടിയേറ്റ് സദ്യയും മനോജ് മാവുങ്കലിന്റെ പ്രഭാഷണവും നടക്കും. 18 നാണ് പള്ളിവേട്ട ഉത്സവം. 19 ന് ആറാട്ടോടെ സമാപിക്കും.