ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ ആയുർവേദ ,ഹോമിയോ ഡിസ്പെൻസറികൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും രോഗിസൗഹൃദ ചികിത്സ നൽകുന്നതിനുമാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സ് (എൻ. എ. ബി. എച്ച്) അംഗീകാരം ലഭ്യമാകുന്നത്. ആരോഗ്യവകുപ്പ് മന്ത്രിവീണ ജോർജിൽ നിന്ന് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അപർണ്ണ, പഞ്ചായത്ത് സെക്രട്ടറി രാജ്കുമാർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ജയേഷ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ.ലക്ഷ്മിപ്രിയ, ഡോ. സൂര്യ സുരേഷ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീജിനൻ, ആയുർവേദ ഹോമിയോ വകുപ്പിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. അനിൽകുമാർ, ഡോ. പ്രിൻസി, നോഡൽ ഓഫീസർമാരായ ഡോ. രാജി, ഡോ. സജീവ്, ഫെസിലിറ്റെട്ടർമാരായ ഡോ. ഷംനമോൾ, ഡോ. ശ്യാം എന്നിവരാണ് ജില്ലാതലത്തിൽ ആയുഷ് സ്ഥാപനങ്ങളെ എൻ.എ. ബി. എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.