ആലപ്പുഴ: ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ദളിത് ബന്ധു എൻ.കെ.ജോസിന്റെ നിര്യാണത്തിൽ കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം കേന്ദ്ര കമ്മിറ്റി യോഗം അനുശോചിച്ചു. എൻ.കെ.ജോസ് എന്ന് അനുസ്മരണ സമ്മേളനം ഗാന്ധിയൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യുന്നു. പ്രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പി.ജെ.കുര്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എൻ.ജോർജ്, ഡോ. ദിലീപ് രാജേന്ദ്രൻ, പ്രൊഫ. മിനി ജോസ്, പൗലോസ് നെല്ലിക്കാപ്പള്ളി, ഹക്കീം മുഹമ്മദ് രാജ, തോട്ടുങ്കൽ ജോർജ് ജോസഫ്, ഇ.ഷാബുദ്ദീൻ, ഷീല ജഗധർ എന്നിവർ സംസാരിച്ചു.